ഇപിഎസിന് ആശ്വാസമായി കോടതി വിധി; സെപ്തംബർ 20 വരെ ഭൂരിപക്ഷം തെളിയിക്കണ്ട

തമിഴ്നാട്ടിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍ക്കാലിക ആശ്വാസമായി മദ്രാസ് ഹൈക്കോടതി വിധി. സെപ്തംബര്‍ 20 വരെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.  ഭൂരിപക്ഷം തെളിയിക്കാൻ എടപ്പാടി പളനിസാമി സര്‍ക്കാരിനെ അടിയന്തരമായി ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടി.ടി.വി ദിനകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 

Updated: Sep 14, 2017, 07:30 PM IST
ഇപിഎസിന് ആശ്വാസമായി കോടതി വിധി; സെപ്തംബർ 20 വരെ ഭൂരിപക്ഷം തെളിയിക്കണ്ട

ചെന്നൈ: തമിഴ്നാട്ടിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍ക്കാലിക ആശ്വാസമായി മദ്രാസ് ഹൈക്കോടതി വിധി. സെപ്തംബര്‍ 20 വരെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.  ഭൂരിപക്ഷം തെളിയിക്കാൻ എടപ്പാടി പളനിസാമി സര്‍ക്കാരിനെ അടിയന്തരമായി ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടി.ടി.വി ദിനകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 

ദിനകരപക്ഷത്തുള്ള 19 എം.എല്‍.എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്ക് സാധുതയുണ്ടോയെന്നും കോടതി ആരാഞ്ഞു. 

പ്രതിപക്ഷ നേതാവായ എം.കെ സ്റ്റാലിന്‍റെയും ദിനകരന്‍റെയും ഹര്‍ജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. 

എടപ്പാടി പളനിസാമി സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും അടിയന്തരമായി നിയമസഭ വിളിച്ചു തേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാവത്തതിനെ തുടര്‍ന്നാണ് ഇരുപക്ഷവും കോടതിയെ സമീപിച്ചത്. ഇതോടെ എ.പിഎസ് പക്ഷത്തിന് ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ ദിനകരപക്ഷ എം.എല്‍.എമാരോട് വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ കത്തും നല്‍കി. സര്‍ക്കാരിനെതിരെ ദിനകരന്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ ദിനകരന്‍റെ പുതിയ നീക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close