എയിംസ് എംബിബിഎസ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു

രാജ്യത്തെ എട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകളിലേക്കായി (എയിംസ്) നടത്തിയ എംബിബിസ് എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

Last Updated : Jun 18, 2018, 06:38 PM IST
എയിംസ് എംബിബിഎസ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകളിലേക്കായി (എയിംസ്) നടത്തിയ എംബിബിസ് എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

ബാച്ചിലര്‍ ഓഫ് മെഡിസിന്‍, ബാച്ചിലര്‍ ഓഫ് സര്‍ജറി എന്നീ വിഭാഗങ്ങളിലേക്കായി നടത്തിയ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. മെയ്‌ 26, 27 എന്നീ തീയതികളിലായാണ് പരീക്ഷ നടന്നത്. ആദ്യമായാണ് എയിംസ് പ്രവേശന പരീക്ഷ രണ്ട് ദിവസങ്ങളിലായി നടത്തിയത്. 

ന്യൂഡല്‍ഹി, പാറ്റ്ന, ഭോപ്പാല്‍, ജോദ്പുര്‍, ഭുവനേശ്വര്‍, ഋഷികേഷ്, റായ്പുര്‍, ഗുണ്ടൂര്‍, നാഗ്പുര്‍ എന്നിവിടങ്ങളിലെ എയിംസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് വെബ്സൈറ്റിലുള്ളത്. 

ഫലം അറിയാനായി aiimsexams.org എന്ന എയിംസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

 

 

Trending News