വായു മലിനീകരണം: പുതുവത്സരത്തില്‍ പടക്കം നിരോധിച്ച് പഞ്ചാബ് ഹൈക്കോടതി

തലസ്ഥാന നഗരിയിലും സമീപ സംസ്ഥാനങ്ങളിലും ശക്തമായി തുടരുന്ന വായു മലിനീകരണത്തെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതുവത്സരത്തിന് പടക്കം പൊട്ടിക്കുന്നത് വിലക്കി. 

Updated: Dec 7, 2017, 06:08 PM IST
 വായു മലിനീകരണം: പുതുവത്സരത്തില്‍ പടക്കം നിരോധിച്ച് പഞ്ചാബ് ഹൈക്കോടതി

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലും സമീപ സംസ്ഥാനങ്ങളിലും ശക്തമായി തുടരുന്ന വായു മലിനീകരണത്തെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതുവത്സരത്തിന് പടക്കം പൊട്ടിക്കുന്നത് വിലക്കി. 

പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൂടാതെ ഈ സംസ്ഥാനങ്ങളില്‍ 
വിവാഹത്തിനും മറ്റു ആഘോഷങ്ങള്‍ക്കും പടക്കം പൊട്ടിക്കുന്നതിനും കോടതി വിലക്കിയിട്ടുണ്ട്.
അതുകൂടാതെ തങ്ങളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ഉത്തരവ് നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഡപ്യൂട്ടി കമ്മീഷണര്‍ക്കും എസ്.എസ്.പിയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

നേരത്തെ ദീപാവലി സമയത്ത് തലസ്ഥാനത്ത് പടക്കം പൊട്ടക്കുന്നത് ഡല്‍ഹി ഹൈക്കോടതി നിരോധിച്ചിരുന്നു.