വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ എതിര്‍ക്കുമെന്ന തീരുമാനവുമായി പ്രതിക്ഷ പാര്‍ട്ടികള്‍.

Last Updated : Jul 19, 2018, 03:47 PM IST
വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ എതിര്‍ക്കുമെന്ന തീരുമാനവുമായി പ്രതിക്ഷ പാര്‍ട്ടികള്‍.

സത്യം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടു. സത്യം ആളുകളില്‍നിന്നും മറച്ചു വയ്ക്കാനും, ജനങ്ങള്‍ അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യരുതെന്നും ബിജെപി ആഗ്രഹിക്കുന്നതായി ആദേഹം പറഞ്ഞു. കൂടാതെ കേന്ദ്രം നടത്തുന്ന ഭേദഗതികള്‍ വിവരാവകാശ കമ്മീഷനെ ഉപയോഗശൂന്യമാക്കിത്തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

രാജ്യത്തെ വിവരാവകാശ നിയമത്തില്‍ കാതലായ മാറ്റമാണ് കേന്ദ്രം ആലോചിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷനുകളുടെ പദവിയും, കാലാവധിയും, സേവന വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനാണ് 2018 ലെ വിവരാവകാശ നിയമ ഭേദഗതിക്ക് കേന്ദ്രം രൂപം നല്‍കിയിരിക്കുന്നത്. 

2005ല്‍ അംഗീകരിച്ച നിയമത്തിന്‍റെ 13, 16 വകുപ്പുകളിലാണ് കേന്ദ്രം ഭേദഗതി വരുത്തുന്നത്. നിലവിലുള്ള നിയമത്തില്‍ കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നിവരുടെ വേതനവും ആനുകൂല്യങ്ങളും സേവനം സംബന്ധിച്ച മറ്റ് നിബന്ധനകളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടേതിന് സമാനമായിരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുപോലെ സംസ്ഥാന മുഖ്യവിവരാവകാശ കമ്മീമ്മിഷണര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നിവരുടേത് സംസ്ഥാന ചീഫ് സെക്രട്ടറിയുടേതിന് സമാനമാണെന്നും നിലവിലെ നിയമത്തിലുണ്ട്.

ഇതില്‍ ഭേദഗതി വരുത്തി അധികാരം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ കൊണ്ടുവരുന്നതിനാണ് കേന്ദ്ര൦ വിവരാവകാശ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്. 

ഭേദഗതി അനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീമ്മിഷണര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നിവരുടെ വേതനവും ആനുകൂല്യങ്ങളും സേവനം സംബന്ധിച്ച മറ്റ് നിബന്ധനകളും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നതിന് അനുസരിച്ചായിരിക്കും. 

അതുകൂടാതെ കമ്മീഷനുകളുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിനനുസരിച്ച് മാട്ടന്‍ സാധിക്കുമെന്നതാണ് മറ്റൊരു ഭേദഗതി നിര്‍ദ്ദേശം. നിലവില്‍ ചുമതല ഏറ്റെടുക്കുന്നത് മുതല്‍ അഞ്ചു വര്‍ഷത്തേക്ക് എന്നാണ് നിലവിലുള്ള കാലപരിധിയെങ്കില്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന കാലപരിധിയായിരിക്കും. 

 

 

Trending News