ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രഥയാത്രയ്ക്ക് തുടക്കം

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ വന്‍ കലാപങ്ങള്‍ക്കും രക്തച്ചോരിച്ചിലുകള്‍ക്കും വഴിവെച്ച രഥയാത്രയുടെ ഓര്‍മ്മയുണര്‍ത്തി വീണ്ടും മറ്റൊരു രഥയാത്രയ്ക്ക് തുടക്കമിട്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള  സംഘടന. 

Updated: Feb 13, 2018, 01:30 PM IST
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രഥയാത്രയ്ക്ക് തുടക്കം

അയോദ്ധ്യ: തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ വന്‍ കലാപങ്ങള്‍ക്കും രക്തച്ചോരിച്ചിലുകള്‍ക്കും വഴിവെച്ച രഥയാത്രയുടെ ഓര്‍മ്മയുണര്‍ത്തി വീണ്ടും മറ്റൊരു രഥയാത്രയ്ക്ക് തുടക്കമിട്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള  സംഘടന. 

1990ല്‍ വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ച കര്‍സേവക് പുരത്തുനിന്നാണ് രാം രാജ്യ രഥയാത്ര എന്നുപേരിട്ടിരിക്കുന്ന യാത്ര ആരംഭിക്കുന്നത്.

യാത്രയ്ക്ക് ആരംഭം കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഫ്ലാഗ് ഓഫ് ചെയ്തു. 39 ദിവസം 6 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തുന്ന യാത്രയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പൊതു യോഗങ്ങള്‍ സംഘടിപ്പിക്കും.

മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു സംഘടനയാണ് ഇത് ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിലും വിശ്വഹിന്ദു പരിഷത്ത് ആണ് യാത്രയുടെ പ്രധാന സംഘാടനം നടത്തുന്നത്. 

ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ രഥയാത്ര കടന്നു പോകും.

ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തിലും ബിജെപിയ്ക്ക് വേണ്ടത്ര ശക്തിപ്രാപിക്കാന്‍ കഴിയാത്ത കേരളത്തിലും ശ്രദ്ധേയമായ ചലനങ്ങള്‍ ഉണ്ടാക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്‌ഷ്യം.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമജന്മഭൂമി പ്രശ്നം വീണ്ടും രാജ്യമൊട്ടാകെ ആളിക്കത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗംകൂടിയാണ് രഥയാത്ര.