കാക്കി ട്രൗസര്‍ പരാമര്‍ശം: രാഹുല്‍ ഗുജറാത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ആനന്ദീ ബെന്‍ പട്ടേല്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാക്കി ട്രൗസര്‍ പരാമര്‍ശത്തിനെതിരെ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദീ ബെന്‍ പട്ടേല്‍. രാഹുല്‍ ഗുജറാത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആര്‍.എസ്.എസിന്‍റെ യൂണിഫോമായ കാക്കി ട്രൗസറിട്ട് എത്ര സ്ത്രീകളെ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഇതിനെതിരെയാണ് ആനന്ദീ ബെന്‍ പട്ടേല്‍ രംഗത്തെത്തിയത്. 

Last Updated : Oct 10, 2017, 07:12 PM IST
കാക്കി ട്രൗസര്‍ പരാമര്‍ശം: രാഹുല്‍ ഗുജറാത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ആനന്ദീ ബെന്‍ പട്ടേല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാക്കി ട്രൗസര്‍ പരാമര്‍ശത്തിനെതിരെ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദീ ബെന്‍ പട്ടേല്‍. രാഹുല്‍ ഗുജറാത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആര്‍.എസ്.എസിന്‍റെ യൂണിഫോമായ കാക്കി ട്രൗസറിട്ട് എത്ര സ്ത്രീകളെ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഇതിനെതിരെയാണ് ആനന്ദീ ബെന്‍ പട്ടേല്‍ രംഗത്തെത്തിയത്. 

സ്ത്രീകള്‍ക്ക് വേണ്ടി ആര്‍.എസ്.എസിന് പ്രത്യേക ശാഖകളുണ്ട്. ലക്ഷക്കണക്കിന് സ്ത്രീകള്‍ അതില്‍ അംഗങ്ങളാണെന്നും ആനന്ദീ ബെന്‍ വ്യക്തമാക്കി. 

ആര്‍.എസ്.എസിലെ സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് കോണ്‍ഗ്രസിനോട് ചോദിക്കേണ്ടതുണ്ടോയെന്ന് ആനന്ദീ ബെന്‍ ചോദിച്ചു. ഗുജറാത്തിലെ സ്ത്രീകള്‍ സംസ്കാരസമ്പന്നരാണ്. രാജ്യസേവനം ചെയ്യുന്നവരാണ്. നിരവധി സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് അവര്‍. ഇതുപോലുള്ള പരാമര്‍ശങ്ങള്‍ക്ക് ഗുജറാത്തിലെ സ്ത്രീകള്‍ തക്കതായ മറുപടി നല്‍കുമെന്നും ആനന്ദീ ബെന്‍ തുറന്നടിച്ചു. 

സ്ത്രീകളെക്കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് ശരിയാണോ എന്ന് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറയട്ടെയെന്നും ആനന്ദീ ബെന്‍ അഭിപ്രായപ്പെട്ടു. ഇതാണോ കോണ്‍ഗ്രസിന്‍റെ സംസ്കാരം? ഇങ്ങനെയാണോ കോണ്‍ഗ്രസ് സ്ത്രീകളോട് പെരുമാറുന്നതെന്നും ആനന്ദീ ബെന്‍ ചോദിച്ചു. 

ഗുജറാത്തിലെ അകോട്ടയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ബി.ജെ.പിയിലും ആര്‍.എസ്.എസിലും നിലനില്‍ക്കുന്ന സ്ത്രീവിവേചനത്തെ വിമര്‍ശിക്കുന്നതിനിടയിലാണ് ആര്‍.എസ്.എസില്‍ എത്ര സ്ത്രീകളുണ്ടെന്ന ചോദ്യം രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ആര്‍.എസ്.എസിന്‍റെ യൂണിഫോമായ കാക്കി ട്രൗസറിട്ട് സ്ത്രീകളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നായിരുന്നു രാഹുലിന്‍റെ നിരീക്ഷണം. 

Trending News