കല്യാണാഘോഷത്തിനിടയില്‍ വെടിവയ്പ്പ്, യുവാവ് കൊല്ലപ്പെട്ടു

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ ആ​ഘോ​ഷ വെ​ടി​വ​യ്പി​നി​ടെ ന​വ​വ​ര​ന്‍റെ സുഹൃത്ത് കൊ​ല്ല​പ്പെ​ട്ടു. 

Last Updated : Feb 13, 2018, 08:28 PM IST
കല്യാണാഘോഷത്തിനിടയില്‍ വെടിവയ്പ്പ്, യുവാവ് കൊല്ലപ്പെട്ടു

ലക്നൌ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ ആ​ഘോ​ഷ വെ​ടി​വ​യ്പി​നി​ടെ ന​വ​വ​ര​ന്‍റെ സുഹൃത്ത് കൊ​ല്ല​പ്പെ​ട്ടു. 

ച​ക്കേ​രി ടൗ​ണി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വ​ര​നും സൈനികനുമായ ശി​വ് പ്ര​കാ​ശി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ ന​ട​ത്തി​യ വെ​ടി​വ​യ്പ് ഇരുപത്തെട്ടുകാരനായ കു​ല്‍​ദീ​പ് ദീ​ക്ഷി​ത് എ​ന്ന യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ല്‍​നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ള്‍. 

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​യ്ബ​റേ​ലി സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് മൗ​ര്യ എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഇ​യാ​ളി​ല്‍​നി​ന്നു തോ​ക്ക് ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ സം​ഘ​ടി​പ്പി​ച്ച പാ​ര്‍​ട്ടി​ക്കി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് സ​ഞ്ജ​യ് വെ​ടി​യു​തി​ര്‍​ത്ത​ത്. 

ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു കു​ല്‍​ദീ​പി​ന്‍റെ വി​വാ​ഹം. ആ​ഘോ​ഷ വെ​ടി​വ​യ്പു​ക​ള്‍​ക്കു സു​പ്രീം കോ​ട​തി നി​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​നി​രോ​ധ​നം മ​റി​ക​ട​ന്ന് ഇ​ത്ത​രം വെ​ടി​വ​യ്പു​ക​ള്‍ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പ​തി​വാ​ണ്. ഇ​ത്ത​രം വെ​ടി​വ​യ്പു​ക​ളി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ടു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Trending News