അരവിന്ദ് കേജരിവാളിന്‍റെ കാര്‍ മോഷണം പോയി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ കാര്‍ മോഷണം പോയി. സെക്രട്ടറിയേറ്റ് പരിസരത്ത് നിന്നാണ് നീല നിറത്തിലുള്ള വാഗണ്‍-ആര്‍ കാര്‍ മോഷ്ടിക്കപ്പെട്ടത്.

Updated: Oct 12, 2017, 06:23 PM IST
അരവിന്ദ് കേജരിവാളിന്‍റെ കാര്‍ മോഷണം പോയി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ കാര്‍ മോഷണം പോയി. സെക്രട്ടറിയേറ്റ് പരിസരത്ത് നിന്നാണ് നീല നിറത്തിലുള്ള വാഗണ്‍-ആര്‍ കാര്‍ മോഷ്ടിക്കപ്പെട്ടത്.

കാര്‍ മോഷണം പോയ വിവരം കേജരിവാള്‍ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. "വിചിത്രം തന്നെ! സെക്രട്ടറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രിയുടെ കാര്‍ മോ,ണം പോയിരിക്കുന്നു. ഡല്‍ഹിയിലെ പൊലീസ് സംവിധാനം വിചിത്രം തന്നെ", കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.