മാ​ന​ഭം​ഗ​ക്കേ​സി​ൽ ആസാ​റാം കുറ്റക്കാരനെന്ന് കോടതി

16 കാരിയെ മാ​ന​ഭം​ഗ​പ്പെടുത്തിയ കേസില്‍ ആസാ​റാം ബാ​പ്പു കുറ്റക്കാരനെന്ന് കോടതി. ആസാ​റാമുള്‍പ്പെടെ ഈ കേസില്‍ പങ്കാളികളായ 5 പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ച്. ശിക്ഷ വിധി അല്പസമയത്തിനകം ഉണ്ടാവാനാണ് സാധ്യത. 

Last Updated : Apr 25, 2018, 10:54 AM IST
മാ​ന​ഭം​ഗ​ക്കേ​സി​ൽ ആസാ​റാം കുറ്റക്കാരനെന്ന് കോടതി

ജോ​ധ്പു​ർ: 16 കാരിയെ മാ​ന​ഭം​ഗ​പ്പെടുത്തിയ കേസില്‍ ആസാ​റാം ബാ​പ്പു കുറ്റക്കാരനെന്ന് കോടതി. ആസാ​റാമുള്‍പ്പെടെ ഈ കേസില്‍ പങ്കാളികളായ 5 പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ച്. ശിക്ഷ വിധി അല്പസമയത്തിനകം ഉണ്ടാവാനാണ് സാധ്യത. 

എസ് സി/എ​സ് ടി പ്ര​ത്യേ​ക കോ​ട​തിയാണ് വി​ധി പ​റ​യുക. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജോധ്പുർ സെൻട്രൽ ജയിൽ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചിട്ടുണ്ട്. 

രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആസാറാം ബാപ്പുവിന്‍റെ പേരിലുണ്ടായിരുന്നത്. ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പതിനാറുകാരി തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് 2013 ആഗസ്റ്റ്‌ 20ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് നടക്കുമ്പോഴാണ് അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആസാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത്​ നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ്​​ പിടിയിലാവുകയായിരുന്നു. 

ദേര സച്ച സംഭവം മുന്നില്‍ കണ്ടുകൊണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ സംബന്ധിച്ച് പ്രത്യേക നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. ആസാറാമിന് വന്‍ വ​ൻ അ​നു​യാ​യി​ക​ളു​ള്ള സംസ്ഥാനങ്ങളായ ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന എന്നിവിടങ്ങളില്‍ സു​ര​ക്ഷ ക​ർ​ശ​ന​മാക്കി. 

 

 

Trending News