തെലങ്കാന, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

ഈ വര്‍ഷത്തെ അവസാന തിരഞ്ഞെടുപ്പില്‍ കാണാത പോളിംഗ്. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടരമാരുടെ നീണ്ട നിര തന്നെ കാണാമായിരുന്നു.

Last Updated : Dec 7, 2018, 05:06 PM IST
തെലങ്കാന, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാന തിരഞ്ഞെടുപ്പില്‍ കാണാത പോളിംഗ്. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടരമാരുടെ നീണ്ട നിര തന്നെ കാണാമായിരുന്നു.

രാജസ്ഥാനില്‍ 3 മണിവരെ 59.43% പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ആരംഭിച്ച സമയത്ത് നിരവധി ബൂത്തുകളില്‍ നിന്നും എ.വി.എം. തകരാറിലാണെന്ന പരാതി ഉയര്‍ന്നെങ്കിലും പിന്നീട് വോട്ടിംഗ് അനായാസമായി നടക്കുകയായിരുന്നു. 

അതേസമയം, ബിക്കനേറിലെ 172-ാം നമ്പർ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ കേന്ദ്രമന്ത്രി അർജുൻറാം മേഘവാലിന് എ.വി.എം. തകരാറുമൂലം 2 മണിക്കൂറിലേറെ സമയം കാത്തുനില്‍ക്കേണ്ടി വന്നു.

രാജസ്ഥാനിലെ 199 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 8 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 2,274 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത്. 

അതേസമയം, തെലങ്കാനയില്‍ 3 മണിവരെ 56.17% പോളിംഗ് രേഖപ്പെടുത്തി. തെലങ്കാനയില്‍ ആകെ  32,815 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. കനത്ത സുരക്ഷയിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. നക്സല്‍ ബാധിത മേഘലകളില്‍ സുരക്ഷ ശക്തമാണ്. 1 ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സുരക്ഷാ ജോലിയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്തായാലും ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാനുള്ള ജനങ്ങളുടെ ആവേശം ശുഭസൂചകം തന്നെ. 

 

Trending News