ബാബറി മസ്ജിദ് കേസ്: ചരിത്രരേഖകള്‍ വിവര്‍ത്തനം നടത്തുന്നതിന് 3 മാസം, അന്തിമവാദം ഡിസംബര്‍ അഞ്ചിന് തുടങ്ങും

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ വിവര്‍ത്തനം നടത്തുന്നതിന് 3 മാസത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. ചരിത്രരേഖകള്‍ വിവര്‍ത്തനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. എഴ് വര്‍ഷമായി ഇതുതന്നെയല്ലെ ചെയ്യുന്നതെന്നായിരുന്നു കോടതിയുടെ  മറുചോദ്യം.

Updated: Aug 11, 2017, 05:18 PM IST
ബാബറി മസ്ജിദ് കേസ്: ചരിത്രരേഖകള്‍ വിവര്‍ത്തനം നടത്തുന്നതിന് 3 മാസം, അന്തിമവാദം ഡിസംബര്‍ അഞ്ചിന് തുടങ്ങും

ന്യൂഡല്‍ഹി: ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ വിവര്‍ത്തനം നടത്തുന്നതിന് 3 മാസത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. ചരിത്രരേഖകള്‍ വിവര്‍ത്തനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. എഴ് വര്‍ഷമായി ഇതുതന്നെയല്ലെ ചെയ്യുന്നതെന്നായിരുന്നു കോടതിയുടെ  മറുചോദ്യം.

ബാബറി മസ്ജിദ് കേസില്‍ അന്തിമവാദം ഡിസംബര്‍ അഞ്ചിന് തുടങ്ങുമെന്ന് സുപ്രീംകോടതി. അന്തിമവാദം തുടങ്ങിയാല്‍ കേസ് പിന്നീട് മാറ്റിവെക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ രണ്ട് കക്ഷിക്കാരും സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്ന് കക്ഷികള്‍ക്കായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈകോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ്, രാം ലല്ലാ വിരാജ്മാന്‍, നിര്‍മോഹി അഖാര എന്നിവരാണ് കേസിലെ കക്ഷികള്‍.

2010 അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെ നല്‍കിയ അപ്പീലുകളിലാണ് സുപ്രിംകോടതി ഇപ്പോള്‍ വാദം തുടങ്ങിയിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.

എന്നാല്‍ അയോധ്യ കേസില്‍ കക്ഷി ചേരാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. സുബ്രമണ്യം സ്വാമിയെ കക്ഷി ചേര്‍ക്കാനുള്ള ആവശ്യത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തു.  വിശ്വാസത്തിന്റെ ഭാഗമായുള്ള വിഷയങ്ങളില്‍ ആര്‍ക്കും കക്ഷി ചേരാമെന്നും അതുകൊണ്ട് തന്‍റെ ഹര്‍ജി പരിഗണിക്കണമെന്നമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ പ്രധാന വാദം. 

എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുബ്രഹ്മണ്യം സ്വാമിയുടെ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് സുബ്രഹ്മണ്യം സ്വാമി യെ കക്ഷി ചേര്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.