സബര്‍മതി തീരത്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; കമിതാക്കളെ മര്‍ദ്ദിച്ചു

ഗുജറാത്തിലെ സബര്‍മതി തീരത്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. നദീതീരത്ത് സംസാരിച്ചിരുന്ന കമിതാക്കളെ തല്ലിയോടിക്കാന്‍ ശ്രമിച്ച  പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Updated: Feb 14, 2018, 12:37 PM IST
സബര്‍മതി തീരത്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; കമിതാക്കളെ മര്‍ദ്ദിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍മതി തീരത്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. നദീതീരത്ത് സംസാരിച്ചിരുന്ന കമിതാക്കളെ തല്ലിയോടിക്കാന്‍ ശ്രമിച്ച  പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വാലന്‍റൈന്‍ ദിനം ആഘോഷിക്കുന്ന കമിതാക്കളെ കയ്യോടെ പിടികൂടി വിവാഹം കഴിപ്പിക്കുമെന്ന്  ബജ്രംഗ് ദള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാഗ്പൂരിലും ഹൈദരാബാദിലും വാലന്‍റൈന്‍ ദിനാഘോഷത്തെ എതിര്‍ത്ത് പ്രതിഷേധ പരിപാടികളും ഇവര്‍ സംഘടിപ്പിച്ചിരുന്നു. 

വാലന്‍റൈന്‍ ദിനം ആഘോഷിക്കാന്‍ അവകാശമുണ്ടെങ്കില്‍ രാജ്യത്തിന്‍റെ സംസ്കാരം സംരക്ഷിക്കാന്‍ തങ്ങള്‍ക്കും  അവകാശമുണ്ടെന്ന് ബജ്രംഗ് ദള്‍ പ്രതികരിച്ചു.