ചെന്നൈയിലെ ഒരു തുണിക്കടയില്‍ നിന്ന്‍ 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി

ചെന്നൈയിലെ ഒരു തുണിക്കടയില്‍ നിന്ന്‍ 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി. ചെന്നൈ കോടമ്പാക്കം പാലത്തിനു സമീപത്തെ കടയിൽ നിന്നാണ് 500, 1000 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. സംഭവത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. 

Updated: May 18, 2017, 05:50 PM IST
ചെന്നൈയിലെ ഒരു തുണിക്കടയില്‍ നിന്ന്‍ 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി

ചെന്നൈ: ചെന്നൈയിലെ ഒരു തുണിക്കടയില്‍ നിന്ന്‍ 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി. ചെന്നൈ കോടമ്പാക്കം പാലത്തിനു സമീപത്തെ കടയിൽ നിന്നാണ് 500, 1000 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. സംഭവത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. 

സംഭവത്തില്‍ കടയുടമ ദണ്ഡപാണി ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്ത് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി മാർച്ചിൽ അവസാനിച്ചിരുന്നു. ഇതിനുശേഷം അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.