തെലുങ്കാനയില്‍ യാചകവൃത്തി നിരോധിക്കുന്നു

തെലുങ്കാനയില്‍ സര്‍ക്കാര്‍ യാചകവൃത്തി നിരോധിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ  മകള്‍ ഇവാന്‍കാ ട്രംപ് ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനു മുന്നോടിയായിട്ടാണ് തെലുങ്കാനയില്‍ യാചകവൃത്തി നിരോധിച്ചത്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലും ട്രാഫിക് സിഗ്നലുകളിലും ഇനി മുതല്‍ ഭിക്ഷാടനം അനുവദിക്കില്ല.

Updated: Nov 15, 2017, 06:38 PM IST
തെലുങ്കാനയില്‍ യാചകവൃത്തി നിരോധിക്കുന്നു

ഹൈദരാബാദ്: തെലുങ്കാനയില്‍ സര്‍ക്കാര്‍ യാചകവൃത്തി നിരോധിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ  മകള്‍ ഇവാന്‍കാ ട്രംപ് ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനു മുന്നോടിയായിട്ടാണ് തെലുങ്കാനയില്‍ യാചകവൃത്തി നിരോധിച്ചത്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലും ട്രാഫിക് സിഗ്നലുകളിലും ഇനി മുതല്‍ ഭിക്ഷാടനം അനുവദിക്കില്ല.

തെലങ്കനയില്‍ ഒബിസി വിഭാഗത്തില്‍പെട്ട 112 ജാതികളുണ്ട്. ഇതില്‍ മുപ്പതിലധികം വരുന്ന വിഭാഗക്കാര്‍ യാചകവൃത്തി കുലതൊഴിലാക്കിയവരാണ്. ഇവര്‍ ഇപ്പോഴും ഈ തൊഴില്‍ തന്നെയാണ് ചെയ്തു വരുന്നത്. യാചകവൃത്തിചെയുന്നവരെ ഒബിസി വിഭാഗത്തില്‍പെട്ട മറ്റു ജാതിക്കാര്‍ തൊഴിലെടുക്കാന്‍ അനുവദിക്കുകയും ഇല്ല. യാചക വൃത്തി നിരോധിച്ച അവസരത്തില്‍ ഇതു കുലതൊഴിലാക്കിയവര്‍ എന്തു ചെയ്യണമെന്ന് സര്‍ക്കാര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. 

ഇവരോടൊപ്പം കണ്ണുകാണത്തവര്‍, കുഷ്ഠരോഗികള്‍, പ്രായം ചെന്ന വൃദ്ധജനങ്ങള്‍ തുടങ്ങി മറ്റു തൊഴിലുകള്‍ ഒന്നുംതന്നെ എടുക്കാന്‍ സാധിക്കാത്തവരും യാചക വൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ട്. ഇവരുടെ കാര്യത്തിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. 

യാചകവൃത്തി നിരോധിക്കുന്നതിനു മുന്‍പായി അത് കുലതൊഴിലായി കൊണ്ടു നടക്കുന്നവര്‍ക്ക് മറ്റൊരു ജോലി ചെയ്യുവാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി കൊടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വൈദേശിക ശക്തിയോടുള്ള വിധേയത്വമായിട്ടാണ് തെലുങ്കാന സര്‍ക്കാറിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ചന്ദ്രബാബു നായിടുവിന്‍റെ കാലത്തും ഇതുപോലെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ എത്തിയപ്പോഴായിരുന്നു അത്.