ദളിത്-മറാത്ത സംഘര്‍ഷം: ബന്ദ് ആഹ്വാനം പിന്‍വലിച്ച് പ്രകാശ് അംബേദ്കര്‍

മഹാരാഷ്ട്രയില്‍ ദളിത്‌- മറാത്ത വിഭാഗങ്ങൾ തമ്മിലുള്ള വ്യാപക സംഘർഷങ്ങളില്‍ പ്രതിഷേധിച്ച്‌ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിച്ചു. ഇന്ന് രാവിലെ ആരംഭിച്ച ബന്ദ് മഹാരാഷ്ട്രയെ നിശ്ചലമാക്കിയിരുന്നു. 

Updated: Jan 3, 2018, 05:16 PM IST
ദളിത്-മറാത്ത സംഘര്‍ഷം: ബന്ദ് ആഹ്വാനം പിന്‍വലിച്ച് പ്രകാശ് അംബേദ്കര്‍

പുനെ: മഹാരാഷ്ട്രയില്‍ ദളിത്‌- മറാത്ത വിഭാഗങ്ങൾ തമ്മിലുള്ള വ്യാപക സംഘർഷങ്ങളില്‍ പ്രതിഷേധിച്ച്‌ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിച്ചു. ഇന്ന് രാവിലെ ആരംഭിച്ച ബന്ദ് മഹാരാഷ്ട്രയെ നിശ്ചലമാക്കിയിരുന്നു. 

സംഘര്‍ഷം അഴിച്ചു വിട്ട സമസ്ത ഹിന്ദു അഗാഡി നേതാവ് മിലിന്ദ് എക്ബോടെ, ശിവ് പ്രതിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സാംബാജി ബിഡെ എന്നിവരെ യാക്കൂബ് മേമന് തുല്യമായി പരിഗണിക്കണമെന്ന് ആക്ടിവിസ്റ്റും ദളിത് നേതാവുമായ പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടു. നാലു മണിയോടെ ബന്ദ് ആഹ്വാനം പിന്‍വലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ 48 ബസുകള്‍ക്ക് കേടുപാട് സംഭവിക്കുകയും നാല് ഡ്രൈവര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷം തുടര്‍ന്ന സാഹചര്യത്തില്‍ ബസ് സര്‍വീസ് നിറുത്തി വച്ചു. ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വീസിനെ ബന്ദ് ബാധിച്ചില്ല. എന്നാല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് നിറുത്തി വച്ചിരുന്നു.