ബംഗളുരുവില്‍ എയര്‍ ഹോസ്റ്റസിന് നേരെ അജ്ഞാതന്‍റെ ലൈംഗീകാതിക്രമം

ബംഗളുരുവില്‍ എയര്‍ ഹോസ്റ്റസിന് നേരെ നടുറോഡില്‍ അജ്ഞാതന്‍റെ ലൈംഗീകാതിക്രമം. നോര്‍ത്ത് ഈസ്റ്റ് ബംഗളുരുവിലെ ബാനസ്‌വാഡി എച്ച്ആര്‍ബിആറിന് സമീപത്തെ തെരുവില്‍ ഫെബ്രുവരി 12നാണ് സംഭവം.

Last Updated : Feb 20, 2017, 07:16 PM IST
ബംഗളുരുവില്‍ എയര്‍ ഹോസ്റ്റസിന് നേരെ അജ്ഞാതന്‍റെ ലൈംഗീകാതിക്രമം

ബംഗളുരു: ബംഗളുരുവില്‍ എയര്‍ ഹോസ്റ്റസിന് നേരെ നടുറോഡില്‍ അജ്ഞാതന്‍റെ ലൈംഗീകാതിക്രമം. നോര്‍ത്ത് ഈസ്റ്റ് ബംഗളുരുവിലെ ബാനസ്‌വാഡി എച്ച്ആര്‍ബിആറിന് സമീപത്തെ തെരുവില്‍ ഫെബ്രുവരി 12നാണ് സംഭവം.

രാത്രി പത്ത് മണിയോടെ ഭക്ഷണം കഴിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന എയര്‍ ഹോസ്റ്റിസിനെയാണ് ബൈക്കില്‍ വന്നയാള്‍ ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നു. ഫെബ്രുവരി 12 ന് നടന്ന സംഭവത്തില്‍ വൈകിയാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ആക്രമണം നടന്നതിന്‍റെ ആഘാതം മൂലമാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി പറയുന്നു. എന്നാല്‍, പരാതി നല്‍കി ഇത്ര ദിവസം പിന്നിട്ടിട്ടും പോലീസ് കുറ്റവാളികളെ പിടികൂടിയിട്ടില്ല.

സംഭവത്തിന്‍റെ ആഘാതത്തില്‍ ബൈക്ക് നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും യുവതിക്കായില്ലെന്ന് പോലീസ് പറയുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ബെംഗളൂരു നഗരത്തില്‍ കൂടിവരുകയാണ്. പുതുവത്സരരാവില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Trending News