ബീഹാര്‍: ബിജെപിയുമായി സീറ്റു വിഹിതത്തില്‍ ഒടുക്കം തീരുമാനം

2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ തയ്യാറെടുപ്പിലാണ് രാജ്യത്തെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. സ്വന്തം തയ്യാറെടുപ്പുകള്‍ മൂടിവച്ചും മറ്റു പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ ചോര്‍ത്തിയും പാര്‍ട്ടികള്‍ മുന്നോട്ടു നീങ്ങുകയാണ് മിക്ക രാഷ്ട്രീയപാര്‍ട്ടികളും.

Last Updated : Oct 23, 2018, 07:06 PM IST
ബീഹാര്‍: ബിജെപിയുമായി സീറ്റു വിഹിതത്തില്‍ ഒടുക്കം തീരുമാനം

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ തയ്യാറെടുപ്പിലാണ് രാജ്യത്തെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. സ്വന്തം തയ്യാറെടുപ്പുകള്‍ മൂടിവച്ചും മറ്റു പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ ചോര്‍ത്തിയും പാര്‍ട്ടികള്‍ മുന്നോട്ടു നീങ്ങുകയാണ് മിക്ക രാഷ്ട്രീയപാര്‍ട്ടികളും.

2014ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിയെ സംബന്ധിച്ചിടത്തോളം 2019 ലെ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനും കൂടുതല്‍ ചെറു പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനുമുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം. 

ബിജെപിയെ സംബന്ധിച്ചിടത്തോളം ബീഹാര്‍ നിര്‍ണ്ണായകമായ ഒരു സംസ്ഥാനമാണ്. ഒരു തരത്തിലും നിതീഷ് കുമാറിനെ പിണക്കാന്‍ ബിജെപി തയ്യാറുമായിരുന്നില്ല. മുന്നണിയുമായുള്ള ബന്ധ൦ മോശമായാല്‍ കളം മാറ്റി ചവിട്ടുന്ന നിതീഷിനെ മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ ബിജെപി ആവത് ശ്രമിക്കുന്നുണ്ട്.

നിരവധി ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ച്ചകള്‍ക്കും ശേഷം ബീഹാറിലെ സീറ്റ് വിഹിതത്തില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. 

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ ജെഡി(യു)വില്‍ ചേര്‍ന്നതിന് ശേഷം സീറ്റ് വിഹിതം സംബന്ധിച്ച്  പാറ്റ്നയില്‍ നിരവധി തവണ ജെഡി(യു) ചര്‍ച്ച നടത്തിയിരുന്നു. 

ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബീഹാറില്‍ ബിജെപി 17 സീറ്റിലും, ജെഡി(യു) 16 സീറ്റിലും രാംവിലാസ് പാസ്വാൻ നേതൃത്വം നൽകുന്ന ലോക് ജനശക്തി പാർട്ടിയ്ക്ക് 5 സീറ്റുകൾ നൽകും. കൂടാതെ, ആര്‍എല്‍എസ്പി 2 സീറ്റിലും മത്സരിക്കും. 

ആകെ 40 ലോക്സഭാ മണ്ഡലങ്ങളാണ് ബീഹാറില്‍ ഉള്ളത്. 

 

 

Trending News