ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രസക്തിയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പതറും: സുഷമ സ്വരാജ്

മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പ്രചാരണ രംഗം കൊഴുപ്പിച്ച് മുന്നേറുകയാണ് ബിജെപിയും കോണ്‍ഗ്രസും. 

Last Updated : Nov 20, 2018, 06:22 PM IST
ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രസക്തിയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പതറും: സുഷമ സ്വരാജ്

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പ്രചാരണ രംഗം കൊഴുപ്പിച്ച് മുന്നേറുകയാണ് ബിജെപിയും കോണ്‍ഗ്രസും. 

15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപിയില്‍ നിന്നും ഭരണം കൈപ്പറ്റാനുള്ള പതിനെട്ടടവും പയറ്റി കോണ്‍ഗ്രസും, ഭരണം നിലനിര്‍ത്താന്‍ ബിജെപിയും പരിശ്രമിക്കുകയാണ്. നീണ്ട 15 വര്‍ഷത്തെ നേട്ടങ്ങള്‍ വിളിച്ചോതിയാണ് ബിജെപി പ്രചാരണ രംഗത്ത്‌ സജീവമായിരിക്കുന്നത്.

എന്നാല്‍, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രസക്തിയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന് സുഷമ സ്വരാജ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെത്തിയതായിരുന്നു അവര്‍.  

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രകടനപത്രികയേയും അവര്‍ കണക്കറ്റ് വിമര്‍ശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ്‌ തങ്ങളുടെ പ്രകടന പത്രികയില്‍ നല്‍കിയിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു.  

ശിവരാജ് സിംഗ് ചൗഹാന്‍ നയിക്കുന്ന ജനദേശ് യാത്രയില്‍ ജനങ്ങള്‍ അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാനുമായി മണിക്കൂറുകളോളം കാത്തിരിക്കുന്നു, അവര്‍ പറഞ്ഞു. കൂടാതെ, ശിവരാജ് സിംഗ് ചൗഹാന്‍റെ നിരവധി പദ്ധതികളെ പ്രശംസിക്കുകയും ചെയ്തു.

നവംബര്‍ 28നാണ്  മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും. 

 

 

Trending News