സ്ഥാനാർഥി പട്ടികയില്‍ പേരില്ല; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയിലും തന്‍റെ പേരില്ല എന്നറിഞ്ഞപ്പോള്‍ നേതാവിന് സങ്കടം അടക്കാനായില്ല.

Updated: Apr 17, 2018, 01:08 PM IST
സ്ഥാനാർഥി പട്ടികയില്‍ പേരില്ല; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി നേതാവിന്‍റെ പൊട്ടിക്കരച്ചിൽ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്‌!

മുൻ എംഎൽഎ കൂടിയായ ശഷിൽ. ജി. നമോഷിയാണ് മാധ്യമങ്ങൾക്ക് മുന്നില്‍ തേങ്ങിക്കരഞ്ഞത്. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയിലും തന്‍റെ പേരില്ല എന്നറിഞ്ഞപ്പോള്‍ നേതാവിന് സങ്കടം അടക്കാനായില്ല. 

ഗുൽബർഗ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുമെന്ന്‍ പ്രതീക്ഷിച്ച നമോഷി, അവിടെ എല്ലാ പ്രവർത്തനങ്ങളും കാലേകൂട്ടി തുടങ്ങി വെച്ചിരുന്നു. ഒടുവില്‍ പട്ടിക പുറത്തുവന്നപ്പോൾ പുള്ളിക്കാരന്‍ ഔട്ട്‌! ഇക്കാര്യം വ്യക്തമാക്കാന്‍ പത്ര സമ്മേളനം നടത്തിയപ്പോഴാണ് നേതാവ് പൊട്ടിക്കരഞ്ഞത്.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close