ശൗചാലയം വൃത്തിയാക്കുന്ന ബി.ജെ.പി എം.പിയുടെ വീഡിയോ വൈറലാകുന്നു

  

Last Updated : Feb 18, 2018, 01:48 PM IST
ശൗചാലയം വൃത്തിയാക്കുന്ന ബി.ജെ.പി എം.പിയുടെ വീഡിയോ വൈറലാകുന്നു

ഭോപ്പാൽ : ശുചിത്വ ബോധവത്കരണം നടത്തുന്നതിന്‍റെ ഭാഗമായി സ്വന്തം കൈകൾ കൊണ്ട് ശൗചാലയം വൃത്തിയാക്കുന്ന മധ്യപ്രദേശിലെ ബി.ജെ.പി എം.പി ജനാർദ്ദൻ മിശ്രയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

മധ്യപ്രദേശിലെ രേവ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എംപി ജനാർദ്ദൻ മിശ്ര വൃത്തിഹീനമായ രീതിയിൽ മണ്ണ് അടിഞ്ഞു കിടന്ന ശുചിമുറി യാതൊരു വിധത്തിലുള്ള സജീകരണങ്ങളും ഉപയോഗിക്കാതെ തന്‍റെ കൈകൾ കൊണ്ട് വൃത്തിയാക്കുകയായിരുന്നു.  കൈയുറയോ ഒന്നും ഉപയോഗിക്കാതെ മണ്ണ് മൊത്തം സ്വന്തം കൈകൊണ്ട് ആണ് അദ്ദേഹം എടുത്ത് വൃത്തിയാക്കിയത്. രേവയിലെ ഖജുഹാ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ ശുചിമുറിയാണ് എംപി വൃത്തിയാക്കിയത്.

സമൂഹത്തിൽ ശുചിത്വ ബോധവത്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹം ഇത്തരത്തിൽ പ്രവർത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'സ്വച്ഛ് ഭാരത്' ദൗത്യത്തിന് പിന്തുണ നൽകുന്ന വ്യക്തിയാണ് ജനാർദ്ദൻ മിശ്ര. അതിന്‍റെ ഭാഗമായി രേവയിലെ തെരുവുകൾ എംപിയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിട്ടുണ്ട്.

 

 

Trending News