മഹാരാഷ്ട്രയില്‍ 40 കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി; നാലുപേര്‍ മരിച്ചു

  

Updated: Jan 13, 2018, 02:21 PM IST
മഹാരാഷ്ട്രയില്‍ 40 കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി; നാലുപേര്‍ മരിച്ചു
Courtesy: ANI

മുംബൈ: മഹാരാഷ്ട്രയിലെ ദാഹനുവില്‍ കടലില്‍ ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു.  40 വിദ്യാര്‍ഥികളുമായി പോയ ബോട്ടാണ് മറിഞ്ഞത്. 32 കുട്ടികളെ രക്ഷപ്പെടുത്തി.  

പാല്‍ഘര്‍ ജില്ലയിലെ ദഹാനു തീരത്ത് നിന്ന് 2 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ചാണ് അപകടമുണ്ടായത്. ബോട്ടില്‍ ആള് കൂടുതലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.  രാവിലെ 11.30നായിരുന്നു അപകടം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കപ്പലുകളും ഡോണിയർ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നുണ്ട്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close