വിദ്യാര്‍ത്ഥിയുടെ കൊലപാതകം: റയാൻ ഗ്രൂപ്പ് സിഇഒയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന റയാൻ ഗ്രൂപ്പ് സിഇഒ റയാൻ പിന്റോയുടെ മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. റയാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഗ്രേയ്സ് പിന്റോ, സ്ഥാപക ചെയർമാൻ അഗസ്റ്റിൻ പിന്റോ എന്നിവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മൂവരുടെയും പാസ്പോർട്ട് തിരിച്ചേൽപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. 

Updated: Sep 14, 2017, 05:50 PM IST
വിദ്യാര്‍ത്ഥിയുടെ കൊലപാതകം: റയാൻ ഗ്രൂപ്പ് സിഇഒയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുംബൈ: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന റയാൻ ഗ്രൂപ്പ് സിഇഒ റയാൻ പിന്റോയുടെ മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. റയാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഗ്രേയ്സ് പിന്റോ, സ്ഥാപക ചെയർമാൻ അഗസ്റ്റിൻ പിന്റോ എന്നിവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മൂവരുടെയും പാസ്പോർട്ട് തിരിച്ചേൽപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. 

കേസിലെ മുഖ്യദൃക്സാക്ഷിയായ തോട്ടക്കാരൻ ഹർപാൽ സിങ്ങിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ചിലരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വഷണസംഘം അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരനായ പ്രദ്യുമനെ സ്കൂളിലെ ടോയ്ലറ്റിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സ്കൂളിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. റയാൻ ഗ്രൂപ്പിനെിരെയും പ്രതിഷേധം ശക്തമായി. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം തേടി പിന്റോ കുടുംബം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം കോടതി നിരസിച്ചതോടെ ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്. 

കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ മൂന്ന് ദിവസം ശേഷിക്കേ, പഴുതടച്ചുള്ള അന്വേഷണത്തിനാണ് പോലീസ് നേതൃത്വം നൽകുന്നത്. മുഖ്യപ്രതിയായ ബസ് കണ്ടക്ടർക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുന്നതിന് സഹായിക്കുന്ന തെളിവുകളൊന്നും വിട്ടു പോകില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close