close
This ad will auto close in 10 seconds

വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം: തോട്ടക്കാരൻ അറസ്റ്റിൽ

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്കൂളിലെ തോട്ടക്കാരൻ അറസ്റ്റിൽ. കേസിലെ മുഖ്യ ദൃക്സാക്ഷിയാണ് തോട്ടക്കാരനായ ഹർപാൽ സിങ്. കേസുമായി ബന്ധപ്പെട്ട് ചിലരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വഷണസംഘം അറിയിച്ചു. 

Updated: Sep 14, 2017, 01:17 PM IST
വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം: തോട്ടക്കാരൻ അറസ്റ്റിൽ

ഗുരുഗ്രാം: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്കൂളിലെ തോട്ടക്കാരൻ അറസ്റ്റിൽ. കേസിലെ മുഖ്യ ദൃക്സാക്ഷിയാണ് തോട്ടക്കാരനായ ഹർപാൽ സിങ്. കേസുമായി ബന്ധപ്പെട്ട് ചിലരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വഷണസംഘം അറിയിച്ചു. 

കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ മൂന്ന് ദിവസം ശേഷിക്കേ, പഴുതടച്ചുള്ള അന്വേഷണത്തിനാണ് പോലീസ് നേതൃത്വം നൽകുന്നത്. മുഖ്യപ്രതിയായ ബസ് കണ്ടക്ടർക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുന്നതിന് സഹായിക്കുന്ന ഒരു തെളിവുകളും വിട്ടു പോകില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

എട്ട് സെക്യൂരിറ്റി സ്റ്റാഫിനെയടക്കം 17 പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരനായ പ്രദ്യുമനെ സ്കൂളിലെ ടോയ്ലറ്റിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സ്കൂളിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.