സമുദ്രാതിര്‍ത്തി ലംഘിച്ചു; അഞ്ച് പാക് ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന പിടിച്ചെടുത്തു

സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് അഞ്ച് പാകിസ്ഥാന്‍ ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന പിടിച്ചെടുത്തു. ഗുജറാത്തിലെ ബുജ് തീരത്താണ് സംഭവം.

Updated: Nov 10, 2017, 12:54 PM IST
സമുദ്രാതിര്‍ത്തി ലംഘിച്ചു; അഞ്ച് പാക് ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന പിടിച്ചെടുത്തു

അഹമ്മദാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് അഞ്ച് പാകിസ്ഥാന്‍ ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന പിടിച്ചെടുത്തു. ഗുജറാത്തിലെ ബുജ് തീരത്താണ് സംഭവം.

ദുരൂഹ സാഹചര്യത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച മത്സ്യബന്ധന ബോട്ടുകളാണ് അതിര്‍ത്തി രക്ഷാ സേന പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മൂന്നു പേരെയും ബിഎസ്എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഗുജറാത്തില്‍ മുംബൈ ഭീകരാക്രമണ മോഡലില്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ലക്ഷമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പ്രചരണത്തിന് എത്തുന്നുണ്ട് ഇതിനിടയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.