ബുള്ളറ്റ് ട്രെയിനിന് തൊഴിലില്ലായ്മ ഇല്ലാതാക്കാനാവില്ല; അഖിലേഷ് യാദവ്

അഹമ്മദാബാദ്-മുംബൈ റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാനുള്ള പദ്ധതിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബുള്ളറ്റ് ട്രയിനിനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. 

ANI | Updated: Sep 14, 2017, 03:54 PM IST
ബുള്ളറ്റ് ട്രെയിനിന് തൊഴിലില്ലായ്മ ഇല്ലാതാക്കാനാവില്ല; അഖിലേഷ് യാദവ്

ലക്നൌ: അഹമ്മദാബാദ്-മുംബൈ റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാനുള്ള പദ്ധതിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബുള്ളറ്റ് ട്രയിനിനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി ആയിരുന്നിട്ടും താന്‍ ജനിച്ച സംസ്ഥാനത്തിന് വേണ്ടി മാത്രമാണ് നരേന്ദ്രമോദി നൂതനവികസനപദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും വ്യത്യസ്തമല്ല. ജനസംഖ്യ കൂടുതലുള്ള ഡല്‍ഹി, ലക്നൌ, വാരാണസി, ബീഹാര്‍, ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലും ഈ പദ്ധതി തുടങ്ങണം. അഖിലേഷ് പറഞ്ഞു.

ലക്നൌവില്‍ 'ഹിന്ദി ദിവസ്' നോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം