നോട്ട് ക്ഷാമം താല്‍ക്കാലികം, ആവശ്യമായവ പ്രചാരത്തിലുണ്ട്; അരുൺ ജയറ്റ്ലി

ആവശ്യമായ കറൻസികൾ പ്രചാരത്തിലുണ്ടെന്നും ചില മേഖലകളിൽ പെട്ടെന്ന് ഉണ്ടായ ആവശ്യമാണ് ക്ഷാമം ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

Updated: Apr 17, 2018, 01:27 PM IST
നോട്ട് ക്ഷാമം താല്‍ക്കാലികം, ആവശ്യമായവ പ്രചാരത്തിലുണ്ട്; അരുൺ ജയറ്റ്ലി

ന്യൂഡല്‍ഹി: രാജ്യത്ത് കറൻസി ക്ഷാമം ഇല്ലെന്നും ചിലയിടത്തുണ്ടായ പ്രശ്നങ്ങൾ താല്‍ക്കാലികമാണെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലി. എടിഎമ്മുകൾ കാലിയാണെന്ന റിപ്പോർട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ജയ്റ്റ്ലി.

ആവശ്യമായ കറൻസികൾ പ്രചാരത്തിലുണ്ടെന്നും ചില മേഖലകളിൽ പെട്ടെന്ന് ഉണ്ടായ ആവശ്യമാണ് ക്ഷാമം ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

അതേസമയം പല സംസ്ഥാനങ്ങളിലും നോട്ട് ക്ഷാമം രൂക്ഷമാണ്. പലയിടങ്ങളിലും എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എടിഎമ്മുകള്‍ കാലിയായതോടെ രാജ്യം കടുത്ത കറന്‍സി ക്ഷാമത്തിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നോട്ടുക്ഷാമം രൂക്ഷമായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എടിഎമ്മുകള്‍ കാലിയാണ്.