കാവേരി നദീജല തര്‍ക്കം: വ്യാഴാഴ്ച വരെ 6000 ഘന അടി വെള്ളം തമിഴ്നാടിന് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്

കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. വ്യാഴാഴ്ച വരെ 6000 ഘന അടി കാവേരി വെള്ളം കർണാടകം തമിഴ്നാടിന് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കർണാടക നിയമസഭയുടെ പ്രമേയം കോടതി ഉത്തരവിനെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

Last Updated : Sep 27, 2016, 04:11 PM IST

Read Also

കാവേരി നദീജല തര്‍ക്കം: വ്യാഴാഴ്ച വരെ 6000 ഘന അടി വെള്ളം തമിഴ്നാടിന് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. വ്യാഴാഴ്ച വരെ 6000 ഘന അടി കാവേരി വെള്ളം കർണാടകം തമിഴ്നാടിന് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കർണാടക നിയമസഭയുടെ പ്രമേയം കോടതി ഉത്തരവിനെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഇരുസംസ്ഥാനങ്ങളുടെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ എ.ജിക്കും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കാവേരി തര്‍ക്കം സംബന്ധിച്ച്‌ നേരത്തെയുള്ള ഉത്തരവ് നിലനില്‍ക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

കാവേരി നദിയിൽനിന്ന്​ കൂടുതൽ വെള്ളം വേണമെന്ന തമിഴ്​നാടി​ന്‍റെ ഹരജിയും വെള്ളം നൽകണമെന്ന ഉത്തരവിൽ​ ഭേദഗതി വേണമെന്ന കർണാടകത്തി​െൻറ അപേക്ഷയും പരിഗണിച്ചാണ്  സു​പ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം കര്‍ണാടക തമിഴ്നാടിന് ജലം വിട്ടുനല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്കാകും പിന്നീട് കാര്യങ്ങള്‍ നീങ്ങുക. ഇത് ഭരണഘടനാ പ്രതിസന്ധിയ്ക്ക് വഴിവെക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കാവേരി നദിയില്‍ നിന്ന് സെക്കന്‍ഡില്‍ 6000 ഘനയടി വീതം ജലം വിട്ടുനല്‍കാന്‍ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രത്യേക നിയസഭാ സമ്മേളനം ചേര്‍ന്ന്, കര്‍ണാടകയുടെ കുടിവെള്ളത്തിനായി മാത്രമേ ജലം തികയൂ എന്നതിനാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് തമിഴ്നാടിന് ജലം വിട്ടുകൊടുക്കേണ്ടെന്ന് കര്‍ണാടക പ്രമേയം പാസാക്കുകയായിരുന്നു.

പ്രമേയവുമായി കര്‍ണാടക വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടകയുടെ നടപടിയ്ക്കെതിരെ തമിഴ്നാടും കോടതിയെ സമീപിച്ചിരുന്നു. കര്‍ണാടക നിയമസഭയുടെ പ്രമേയം അംഗീകരിക്കാനാകില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ച്‌ കോടതി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്​ച മുതൽ വെള്ളം നൽകണമെന്ന സുപ്രീം കോടതി ഉത്തരവ്​ കർണാടകം നടപ്പാക്കിയിരുന്നില്ല. കോടതി ഉത്തരവ്​ കർണാടകത്തിനെതിരായാൽ ഉണ്ടാകുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത്​ ബംഗളുരുവിൽ വീണ്ടും നിരോധനാജ്​ഞ ഏർപ്പെടുത്തിയിരുന്നു. ഇരുസംസ്​ഥാനങ്ങളുടെയും​ അതിർത്തിയിലെ സുരക്ഷയും ശക്​തമാക്കിയിട്ടുണ്ട്​.

കര്‍ണ്ണാടകയിലെ കുടിവെള്ള പ്രശ്നം പരിഗണിച്ച്‌ ഡിസംബര്‍ വരെ കാവേരി ജലം തമിഴ്നാടിന് വിട്ട് കൊടുക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ നേരത്തെ ഇറക്കിയ ഉത്തരവില്‍ ഭേദഗതി വേണമെന്നുമാണ് കര്‍ണാടകയുടെ ഹരജിയിലെ ആവശ്യം. അതേസമയം ആറായിരം ഘനഅടി വെള്ളം വിട്ടുകൊടുക്കണമെന്ന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും കൂടുതല്‍ ജലം ആവശ്യപ്പെട്ടുകൊണ്ടുമാണ് തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചത്.

ഈ മാസം അഞ്ചിനാണ് കാവേരി നദിയില്‍ നിന്നും പ്രതിദിനം 15,000 ഘനയടി വെള്ളം തമിഴ്നാടിന് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.ഇതേ തുടര്‍ന്നാണ് കര്‍ണ്ണാടകയില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

കോടതി വിധിക്കെതിരെ കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച്‌ ജലത്തിന്‍റെ അളവ് 12,000 ഘനയടിയായി കുറച്ചെങ്കിലും, തെരുവിലിറങ്ങിയ പ്രക്ഷോഭകാരികള്‍ ദിവസങ്ങളോളം കര്‍ണ്ണാടകയെ സ്തംഭിപ്പിച്ചു. നിരവധി ബസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഉള്ള ബസ് സര്‍വീസുകള്‍ മുടങ്ങിയിരുന്നു.

Trending News