സിബിഐ കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം

 

Last Updated : Nov 12, 2018, 01:36 PM IST
സിബിഐ കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം

 

ന്യൂഡല്‍ഹി: സിബിഐ കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വൈകിയതാണ് വിമര്‍ശനത്തിനിടയാക്കിയത്. 

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്തുകൊണ്ട് ഇന്നലെ ഫയല്‍ ചെയ്തില്ലെന്ന് കോടതി ചോദിച്ചു. 12നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

മൂന്ന് ഭാഗങ്ങളായുള്ള റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ക്ഷമ ചോദിച്ചു. സിബിഐയുടെ താല്‍കാലിക ഡയറക്ടര്‍ നാഗേശ്വര റാവു ചുമതലയേറ്റെടുത്ത ശേഷം എടുത്ത തീരുമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.

അതേസമയം, റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാവും ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.

എന്നാല്‍, സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അലോക് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

 

 

Trending News