ചീഫ് ജസ്റ്റിസ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി

ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതിയിലായിരുന്നു കൂടിക്കാഴ്ച. പതിനഞ്ച് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്തു. ജഡ്ജിമാരുമായി നാളെയും ചര്‍ച്ചകള്‍ തുടരും.

Last Updated : Jan 16, 2018, 02:59 PM IST
ചീഫ് ജസ്റ്റിസ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പടെ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതിയിലായിരുന്നു കൂടിക്കാഴ്ച. പതിനഞ്ച് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്തു. ജഡ്ജിമാരുമായി നാളെയും ചര്‍ച്ചകള്‍ തുടരും.

വിമര്‍ശിച്ച ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ ചര്‍ച്ച നടത്തിയത്.

എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചതിലൂടെ രൂപംകൊണ്ട പ്രതിസന്ധിക്കു പരിഹാരമായില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എജി കൂട്ടിച്ചേര്‍ത്തു.

സുപ്രധാന കേസുകള്‍ പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപീകരിച്ച ബെഞ്ചില്‍, പ്രതിഷേധമുയര്‍ത്തിയ നാലു ജഡ്ജിമാരും ഉള്‍പ്പെടാതിരുന്നതോടെ തര്‍ക്കം പരിഹരിച്ചിട്ടില്ലെന്നതും നേരത്തെ  വ്യക്തമായിരുന്നു.

Trending News