video: തൂണുകളില്‍ തൂങ്ങിയാടിയൊരു സ്‌കൂള്‍ യാത്ര

    

Updated: Jul 11, 2018, 03:49 PM IST
video: തൂണുകളില്‍ തൂങ്ങിയാടിയൊരു സ്‌കൂള്‍ യാത്ര

അഹമ്മദാബാദ്: തകര്‍ന്ന പാലത്തിന്‍റെ തൂണുകളില്‍ തൂങ്ങിയാടിയൊരു സ്‌കൂള്‍ യാത്രയെക്കുറിച്ച് ഒന്ന് ഓര്‍ത്ത്‌ നോക്കു. കാലൊന്ന് തെറ്റിയാല്‍ നേരെ കനാലില്‍ വീണ് ജീവന്‍പോലും നഷ്ടപ്പെട്ടേക്കാം. ഇത് വേറൊരിടത്തും അല്ല വികസനം ആഘോഷിക്കുന്ന ഗുജറാത്തിലാണ് സംഭവം.

ഗുജറാത്തിലെ കേഡ ജില്ലയിലെ ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇങ്ങനൊരു അവസ്ഥ. നയ്ക്കയ്ക്കും ബേരായ് ഗ്രാമത്തിനും ഇടയിലുള്ള പാലം തകര്‍ന്നതോടെയാണ് ഈ അവസ്ഥ.  ഇത് കുട്ടികളുടെ മാത്രമല്ല മുഴുവന്‍ ഗ്രാമവാസികളുടെയും അവസ്ഥ ഇതുതന്നെയാണ്.

കുട്ടികളെ രക്ഷിതാക്കള്‍ പുഴ കടത്തി കരയ്‌ക്കെത്തിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ ഇതിനെക്കുറിച്ച് നടക്കുന്നത്‌.

പാലം തകര്‍ന്നിട്ട് രണ്ട് മാസം കഴിഞ്ഞുവെങ്കിലും ഇതുവരെ ഇതിനൊരു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. നാല് തൂണുകളുള്ള പാലത്തിന്‍റെ തൂണുകളില്‍ ഓരോ രക്ഷിതാവ് നിന്നാണ് കൂട്ടികളെ തൂക്കിയെടുത്ത് കരയ്‌ക്കെത്തിക്കുന്നത്. 

വീഡിയോ കാണാം:

 

ഈ പാലമില്ലെങ്കില്‍ ശരിക്കും 1 കിലോമീറ്റര്‍ ഉള്ള യാത്ര ഞങ്ങള്‍ക്ക് 10 കിലോമീറ്റര്‍ കൂടുതല്‍ യാത്രചെയ്യേണ്ടിവരുമെന്ന് തദ്ദേശവാസികള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഇതിനിടയില്‍ എത്രയും പെട്ടെന്ന് പാലത്തിന്‍റെ പണി തീര്‍ത്തുകൊടുക്കാമെന്ന് കേഡ കളക്ടര്‍ ഐകെ പട്ടേല്‍ ഉറപ്പുനല്‍കി. മഴ കാരണമാണ്‌ പാലംപണിയില്‍ മന്ദതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.