ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ണും നട്ട് ചൈനയും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ചൈനയ്ക്കും അതീവ താല്‍പര്യം. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാകും ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ നിക്ഷേപങ്ങളുടെ ഭാവി തീരുമാനിക്കപ്പെടുക. 

Last Updated : Dec 15, 2017, 06:25 PM IST
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ണും നട്ട് ചൈനയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ചൈനയ്ക്കും അതീവ താല്‍പര്യം. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാകും ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ നിക്ഷേപങ്ങളുടെ ഭാവി തീരുമാനിക്കപ്പെടുക. 

നരേന്ദ്രമോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രോഗ്രസ് കാര്‍ഡായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ ചൈന കാണുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെടുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താല്‍, മോദിയുടെ സാമ്പത്തിക പരിഷ്കരണം ജനങ്ങള്‍ തള്ളിക്കളഞ്ഞതിന് തെളിവായി കണക്കാക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. 

2016 മുതല്‍ ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക നടപടികളുടെ ഭാഗമായാണ് നിക്ഷേപത്തില്‍ വര്‍ധനയുണ്ടായത്. എന്നാല്‍, ഈ നടപടികള്‍ക്കെതിരെയാണ് പൊതുവികാരമെങ്കില്‍ പല തീരുമാനങ്ങളും കേന്ദ്രസര്‍ക്കാരിന് പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടി വരും. അത് ചൈനീസ് നിക്ഷേപത്തേയും ബാധിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ലിറ്റ്മസ് പേപ്പര്‍ ടെസ്റ്റായി തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ചൈന നിരീക്ഷിക്കുന്നത്. 

Trending News