7 ഒ.എന്‍.ജി.സി ജീവനക്കാരുമായി പറന്ന ഹെലികോപ്റ്റര്‍ മുംബൈ തീരത്ത് കാണാതായി

    

Updated: Jan 13, 2018, 02:44 PM IST
7 ഒ.എന്‍.ജി.സി ജീവനക്കാരുമായി പറന്ന ഹെലികോപ്റ്റര്‍ മുംബൈ തീരത്ത് കാണാതായി
Courtesy: ANI

മുംബൈ തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതെന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) വിഭാഗം അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. 

ഏകദേശം 10.58ന് ഒഎൻജിസിയുടെ നോർത്ത് ഫീൽഡിൽ എത്തിച്ചേരേണ്ടതായിരുന്നു ഹെലികോപ്റ്റര്‍.  രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഹെലികോപ്റ്റർ കാണാതായെന്ന് ഒഎൻജിസി അറിയിച്ചതിനെ തുടർന്ന് തീരസംരക്ഷണ സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.  ഇതില്‍ രണ്ടുപേര്‍ മലയാളികളാണ് ‍. വി.കെ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി എന്നിവരെയാണ് കാണാതായത്. ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് ജോസ്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close