യു.പി ഫ്ലൈഓവര്‍ അപകടം: നഷ്ടപരിഹാരം ഉടന്‍തന്നെ വിതരണം ചെയ്യു൦

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ ഫ്ലൈഓവര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉടന്‍തന്നെ വിതരണം ചെയ്യുമെന്ന് വരാണസി ജില്ല മജിസ്ട്രേറ്റ് യോഗേശ്വര്‍ മിശ്ര അറിയിച്ചു. 

Updated: May 16, 2018, 05:38 PM IST
യു.പി ഫ്ലൈഓവര്‍ അപകടം: നഷ്ടപരിഹാരം ഉടന്‍തന്നെ വിതരണം ചെയ്യു൦

വാരാണസി: ഉത്തര്‍പ്രദേശിലെ വരാണസിയില്‍ ഫ്ലൈഓവര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉടന്‍തന്നെ വിതരണം ചെയ്യുമെന്ന് വരാണസി ജില്ല മജിസ്ട്രേറ്റ് യോഗേശ്വര്‍ മിശ്ര അറിയിച്ചു. 

അപകട കാരണം അറിയുവാന്‍ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.  

അപകടത്തില്‍ പരിക്കേറ്റ് കബീര്‍ ചൗരാ ആശുപത്രിയില്‍ കഴിയുന്നവരെ സംസ്ഥാന മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്‌ സന്ദര്‍ശിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. 

അപകടത്തില്‍ 20 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലാണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട്  അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. പന്ത്രണ്ടോളം വാഹനങ്ങളാണ് തകര്‍ന്നുവീണ പില്ലറിനടിയില്‍പ്പെട്ടത്.  
  
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി ജെപി നദ്ദ സംസ്ഥാന ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥരുമായി സംഭവുമായി ബന്ധപ്പെട്ട് സമ്പർക്കം പുലർത്തുവന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രീതി സുടാനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.   

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close