ഗാന്ധിയുടെ കൊലപാതകത്തിന്‍റെ ഗുണം ലഭിച്ചത് കോണ്‍ഗ്രസിനെന്ന് ഉമ ഭാരതി

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്‍റെ ഗുണം ലഭിച്ചത് കോണ്‍ഗ്രസിനാണെന്ന് കേന്ദ്രമന്ത്രി ഉമ ഭാരതി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം മഹാത്മാഗാന്ധിയെ ഒഴിവാക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ പദ്ധതിയെന്നും ഉമ ഭാരതി ആരോപിച്ചു. 

Updated: Oct 12, 2017, 03:25 PM IST
ഗാന്ധിയുടെ കൊലപാതകത്തിന്‍റെ ഗുണം ലഭിച്ചത് കോണ്‍ഗ്രസിനെന്ന് ഉമ ഭാരതി

ബനസ്കാന്ത: മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്‍റെ ഗുണം ലഭിച്ചത് കോണ്‍ഗ്രസിനാണെന്ന് കേന്ദ്രമന്ത്രി ഉമ ഭാരതി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം മഹാത്മാഗാന്ധിയെ ഒഴിവാക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ പദ്ധതിയെന്നും ഉമ ഭാരതി ആരോപിച്ചു. 

മഹാത്മാഗാന്ധിയുടെ കൊലപാതകം പുനര്‍വിചാരണ ചെയ്യണമെന്ന് ഉമ ഭാരതി ആവശ്യപ്പെട്ടു. ഗാന്ധിയുടെ കൊലപാതകം നടത്തിയത് ഗോഡ്സെ ആയിരുന്നു. പക്ഷേ, അയാളെ അതിന് പ്രേരിപ്പിച്ചത് ആരാണെന്ന് ഉമ ഭാരതി ചോദിച്ചു. 

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഉമ ഭാരതിയുടെ വിവാദ പ്രസ്താവന.