രാഷ്ട്രീയ നാടകം ഗോവയിലും; ഭരിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ്

 

Updated: May 17, 2018, 05:23 PM IST
രാഷ്ട്രീയ നാടകം ഗോവയിലും; ഭരിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ്

 

പ​നാ​ജി: ബിജെപിയുടെ തന്ത്രം ബിജെപിയ്ക്ക് നേരെ പയറ്റാനൊരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയ്ക്ക് കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചത് ബിജെപിയ്ക്ക് തന്നെ കെണിയായി മാറുകയാണ്. 

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നി​ർ​ണാ​യ​ക നീ​ക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.  ക​ർ​ണാ​ട​ക​യി​ൽ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി​ജെ​പി​യെ ക്ഷ​ണി​ച്ച​തി​നു പി​ന്നാ​ലെ ഗോ​വ​യി​ൽ മ​നോ​ഹ​ർ പ​രീ​ക്ക​ർ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാനുള്ള നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെത്തുകയാണ്. 

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റെ സ​മീ​പി​ക്കാ​നാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ 16 എം​എ​ൽ​എ​മാ​ർ രാ​വി​ലെ ഗ​വ​ർ​ണ​ർ മൃദുല സി​ൻ​ഹ​യെ സ​മീ​പി​ച്ച് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. ഗോ​വ​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ് കോ​ൺ​ഗ്ര​സ്. കര്‍ണാടകയില്‍ നടന്നതുപോലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മാനദണ്ഡം ഗോവയിലും അടിസ്ഥാനമാക്കണമെന്നാണ് എംഎല്‍എമാര്‍ ആവശ്യപ്പെടുക. 

2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ്. 40 അം​ഗങ്ങളാണ് ഗോവ നിയമസഭയില്‍ ഉള്ളത്. എ​ന്നാ​ൽ 13 സീ​റ്റു​ക​ൾ മാ​ത്ര​മു​ള്ള ബി​ജെ​പി​യാ​ണ് ഇപ്പോള്‍ ഗോ​വ ഭ​രി​ക്കു​ന്ന​ത്. മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ പ​ത്ത് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണകൂ​ടി നേ​ടി​യാ​ണ് മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ ഗോ​വ​യി​ൽ അ​ധി​കാ​ര​മേ​റ്റ​ത്. അതുകൂടാതെ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ഒ​രു അം​ഗ​ത്തെ തങ്ങളോടൊപ്പം കൂട്ടുകയും ചെയ്തു. 

അതുകൂടാതെ ബീഹാറിലും രാഷ്ട്രീയനീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ബിഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെടും. ആര്‍ജെഡിയാണ് ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി. തേജസ്വി യാദവാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. പറഞ്ഞു.

ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യപോലൊരു രാജ്യത്ത് കര്‍ണാടകയ്ക്ക് ഒരു നിയമവും ഗോവയ്ക്ക് മറ്റൊരു നിയമവും ഉണ്ടാവന്‍ സാധ്യതയില്ല. ഇപ്പോള്‍ രാഷ്ട്രീയ നാടകങ്ങള്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ ത്രിശങ്കുവില്‍ നിര്‍ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.