വിവിപാറ്റ് രസീത് എണ്ണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

ഗു‍ജറാത്ത് തെരഞ്ഞെടുപ്പിലെ 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വാദം ഇന്ന് തന്നെ കേള്‍ക്കുമെന്നാണ് സൂചന. 

Last Updated : Dec 15, 2017, 03:10 PM IST
വിവിപാറ്റ് രസീത് എണ്ണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

ന്യൂ‍ഡല്‍ഹി: ഗു‍ജറാത്ത് തെരഞ്ഞെടുപ്പിലെ 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വാദം ഇന്ന് തന്നെ കേള്‍ക്കുമെന്നാണ് സൂചന. 

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കൃത്രിമം കാണിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ഇത് ഒഴിവാക്കുന്നതിനാണ് വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നത്. വോട്ടെടുപ്പില്‍ ശേഖരിക്കപ്പെട്ട 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എങ്കിലും എണ്ണണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. 

തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയുമാണ് കോണ്‍ഗ്രസിന് വേണ്ടി ഹാജരാകുന്നത്. 

ഗുജറാത്ത്, ഹിമാചല്‍ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയാണ് നടക്കുക. സര്‍വേ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാണെങ്കിലും കോണ്‍ഗ്രസ് കഴിഞ്ഞ തവണയേക്കാള്‍ ഗുജറാത്തില്‍ മുന്നേറ്റം നടത്തുമെന്നാണ് സൂചന. 

Trending News