പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പശുവിതരണം നടത്താന്‍ മമത സര്‍ക്കാര്‍

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശു വിതരണം നടത്താന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തുടനീളം ഗ്രാമങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് പശുവിനെ നല്‍കുക. അടുത്ത വര്‍ഷമാണ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്.

Updated: Nov 15, 2017, 04:12 PM IST
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പശുവിതരണം നടത്താന്‍ മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശു വിതരണം നടത്താന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തുടനീളം ഗ്രാമങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് പശുവിനെ നല്‍കുക. അടുത്ത വര്‍ഷമാണ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്.

ഈ പദ്ധതി വഴി സംസ്ഥാനത്ത് പാല്‍ ഉത്പാദനം വര്‍ദ്ധിക്കുമെന്നും അതുവഴി കുടുംബങ്ങള്‍ സ്വയം പര്യാപ്തത നെടുമെന്നും മൃഗ ഗവേഷണ വികസനകാര്യ മന്ത്രി സ്വപൻ ദെബ്നാഥ് പറഞ്ഞു. പശുവിതരണം ഉടന്‍ തന്നെ ആരംഭിച്ച് രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം, അതിനാല്‍ പെണ്‍ പശു കിടാങ്ങളെയാണ് വിതരണം ചെയ്യുക, മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് പാലുല്‍പാദനം വര്‍ദ്ധിച്ചിരുന്നു. എങ്കിലും ഉത്പാദനം പര്യാപ്തമല്ല, അത് മറികടക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഈ പദ്ധതിയ്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ തുടക്കം ബിർഭും ജില്ലയിലാണ്. തുടക്കത്തില്‍ 1,000 പശുക്കളെയാണ് വിതരണം ചെയ്യുക. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close