കോണ്‍ഗ്രസുമായി ബന്ധം വേണ്ട: കാരാട്ടിന്‍റെ നിലപാടിന് പിന്തുണയുമായി പൊളിറ്റ് ബ്യൂറോ

കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച്‌ അന്തിമധാരണയായില്ല. വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും.

Last Updated : Dec 10, 2017, 04:20 PM IST
കോണ്‍ഗ്രസുമായി ബന്ധം വേണ്ട: കാരാട്ടിന്‍റെ നിലപാടിന് പിന്തുണയുമായി പൊളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ നിലപാടിന് പിന്തുണയുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച്‌ അന്തിമധാരണയായില്ല. വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും.

മുഖ്യ ശത്രുവായ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായി സഖ്യം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

മതേതര പാര്‍ട്ടികളുമായി സഖ്യമാകാമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കോണ്‍ഗ്രസുമായി സഖ്യമോ സഹകരണമോ വേണ്ടെന്ന പ്രകാശ് കാരാട്ടിന്‍റെ ബദല്‍ രേഖക്കാണ് ഭൂരിപക്ഷ അഭിപ്രായം കിട്ടിയത്. രണ്ട് രേഖകളും വരുന്ന കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കും.

പൊളിറ്റ് ബ്യൂറോയ്ക്ക് ശേഷം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് ഇത് സംബന്ധിച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചയെ സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണം നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. 

Trending News