ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; മുന്നറിയിപ്പ്

മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

Last Updated : Dec 16, 2018, 10:09 AM IST
ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; മുന്നറിയിപ്പ്

ചെന്നൈ: തീരത്തു നിന്ന് 900 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

അടുത്ത 24 മണിക്കൂറിനകം വടക്കന്‍ തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ പലയിടത്തും മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള ഫെതായ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിച്ച് നാളെ ആന്ധ്രയിലെ ഓങ്കോളിനും കാക്കിനടയ്ക്കും മധ്യേ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

17 വരെ  ആന്ധ്ര, ഛത്തീസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മത്സ്യ തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

തമിഴ്‌നാട് തീരത്ത് നവംബര്‍ 16ന് ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിനു ശേഷം ഈ സീസണിലെ നാലാമത്തെ ചുഴലിക്കാറ്റാണിത്. മുമ്പ് ദായി ചുഴലിക്കാറ്റും, തിത്‌ലി ചുഴലിക്കാറ്റും ഒഡീഷയിലും ആന്ധ്രയിലും നാഷനഷ്ടങ്ങള്‍ വിതച്ചിരുന്നു.

 

Trending News