പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം: തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിമര്‍ശനത്തെ തള്ളി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ശീതകാല സമ്മേളനം നടക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. 

Last Updated : Nov 20, 2017, 06:18 PM IST
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം: തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിമര്‍ശനത്തെ തള്ളി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ശീതകാല സമ്മേളനം നടക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് തീയതി കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്നപ്പോഴും പാര്‍ലമെന്‍റ് ചേരുന്ന തീയതി തീരുമാനിക്കാറുള്ളത്. പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനം നടക്കും. അതിന്‍റെ തീയതി ഉടനെ പ്രഖ്യാപിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 

അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനം മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടത്താതിരുന്നാല്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കാന്‍ കഴിയുമെന്നത് മോദിയുടെ തെറ്റിധാരണ മാത്രമാണെന്നും സോണിയ തുറന്നടിച്ചു. 

Trending News