ഡല്‍ഹിയില്‍ ലണ്ടൻ മോഡൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ട്‌; സുരക്ഷ വര്‍ധിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ലണ്ടൻ മോഡൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. 

Last Updated : Jun 21, 2017, 05:42 PM IST
ഡല്‍ഹിയില്‍ ലണ്ടൻ മോഡൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ട്‌; സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ലണ്ടൻ മോഡൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. 

യോഗ ആചരണത്തില്‍ പങ്കെടുക്കാന്‍ വിഐപികളും കേന്ദ്രമന്ത്രിമാരും എത്തുന്നതിനാല്‍ അതീവ ജാഗ്രതയാണ് പോലീസ് പാലിച്ചത്. നൂറുകണക്കിന് പോലീസുകാരെയാണ് സുരക്ഷ ഒരുക്കുന്നതിനായി നിയോഗിച്ചിരുന്നത്. പല റൂട്ടുകളിലും ഗതാഗതം വഴിതിരിച്ചുവിട്ടു. റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചും വാഹനങ്ങള്‍ വിശദമായി പരിശോധിച്ച ശേഷവുമാണ് കടത്തിവിട്ടത്. 

കഴിഞ്ഞ ആറ് മാസത്തിനിടെ യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഐഎസ് ഭീകരാക്രമണം നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായി ഡൽഹിയിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ബ്രസൽസ്, ലണ്ടൻ, പാരീസ് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേരാണ് മരിച്ചത്. 

Trending News