നോട്ട് നിരോധനം: പാര്‍ലമെന്റില്‍ തന്നെ പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മോദി

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ തന്നെ പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ നിലപാടു കൊണ്ടാണ് പൊതുവേദിയിൽ കാര്യങ്ങൾ പറയേണ്ടിവരുന്നത്. 

Last Updated : Dec 10, 2016, 05:51 PM IST
നോട്ട് നിരോധനം: പാര്‍ലമെന്റില്‍ തന്നെ പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മോദി

അഹമ്മദാബാദ്: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ തന്നെ പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ നിലപാടു കൊണ്ടാണ് പൊതുവേദിയിൽ കാര്യങ്ങൾ പറയേണ്ടിവരുന്നത്. 

ചർച്ചയ്ക്കു തയാറാണെന്ന് സർക്കാർ എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നിലപാട് രാഷ്ട്രപതിയെപ്പോലും രോഷാകുലനാക്കിയെന്നും മോദി പറഞ്ഞു. അഹമ്മദാബാദിൽ പാൽ കർഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പാവങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. പാവങ്ങളെ സഹായിക്കാനാണ് നോട്ടുകള്‍ പിന്‍വലിച്ചത്. തീരുമാനത്തില്‍ പ്രതിപക്ഷം ഭീതിയിലാണ്. അതുകൊണ്ടാണ് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്നും അവര്‍ ഒളിച്ചോടുന്നത്. 

പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെ നടപടിയില്‍ രാഷ്ട്രപതി വരെ രോഷാകുലനായി. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് എല്ലായ്‌പ്പോഴും സര്‍ക്കാര്‍ പറഞ്ഞത്. പ്രതിപക്ഷം എന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ കറന്‍സി വിഷയം പൊതുഇടങ്ങളില്‍ സംസാരിക്കുന്നത് – മോദി പറഞ്ഞു.

Trending News