കോയമ്പത്തൂരില്‍ ദയാവധം ആവശ്യപ്പെട്ട് അംഗപരിമിതന്‍

കോയമ്പത്തൂരില്‍ ദയാവധം ആവശ്യപ്പെട്ട് അംഗപരിമിതനായ വ്യക്തി ജില്ലാ കളക്ടറെ സമീപിച്ചു.  45 വയസ്സുകാരനായ വര്‍ഗീസ് എന്നയാളാണ് കളക്ടറെ സമീപിച്ചത് പെയിന്റെര്‍ തൊഴിലാളിയായിരുന്ന വര്‍ഗീസ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണു നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് അരയ്ക്കു താഴേയ്ക്ക് മരവിച്ചുപോയിരുന്നു. ഒരു പണിക്കും പോകാതെ ഒരു വരുമാനവും ഇല്ലാതെ എങ്ങനെ ജീവിക്കാനാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇയാള്‍ ദയാവധ ആവശ്യവുമായി കളക്ടറെ സമീപിച്ചത്. മാത്രമല്ല സര്‍ക്കാരില്‍ നിന്നും വികലാംഗര്‍ക്ക് കിട്ടി വരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും ആ പട്ടികയില്‍ ചേര്‍ക്കപ്പെടാന്‍ നിയമവശങ്ങള്‍ അനുവദിച്ചിരുന്നില്ല. എങ്കിലും തന്നെകൊണ്ട് ആര്‍ക്കെങ്കിലും ഉപകാരം ഉണ്ടാകട്ടെ എന്ന അയാളുടെ മനസ്സിന്‍റെ നന്മ കാരണമായിരിക്കാം തന്‍റെ ശരീരഭാഗങ്ങളും, കണ്ണും ദാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

Updated: Nov 14, 2017, 02:05 PM IST
കോയമ്പത്തൂരില്‍ ദയാവധം ആവശ്യപ്പെട്ട് അംഗപരിമിതന്‍

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ദയാവധം ആവശ്യപ്പെട്ട് അംഗപരിമിതനായ വ്യക്തി ജില്ലാ കളക്ടറെ സമീപിച്ചു.  45 വയസ്സുകാരനായ വര്‍ഗീസ് എന്നയാളാണ് കളക്ടറെ സമീപിച്ചത് പെയിന്റെര്‍ തൊഴിലാളിയായിരുന്ന വര്‍ഗീസ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണു നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് അരയ്ക്കു താഴേയ്ക്ക് മരവിച്ചുപോയിരുന്നു. ഒരു പണിക്കും പോകാതെ ഒരു വരുമാനവും ഇല്ലാതെ എങ്ങനെ ജീവിക്കാനാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇയാള്‍ ദയാവധ ആവശ്യവുമായി കളക്ടറെ സമീപിച്ചത്. മാത്രമല്ല സര്‍ക്കാരില്‍ നിന്നും വികലാംഗര്‍ക്ക് കിട്ടി വരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും ആ പട്ടികയില്‍ ചേര്‍ക്കപ്പെടാന്‍ നിയമവശങ്ങള്‍ അനുവദിച്ചിരുന്നില്ല. എങ്കിലും തന്നെകൊണ്ട് ആര്‍ക്കെങ്കിലും ഉപകാരം ഉണ്ടാകട്ടെ എന്ന അയാളുടെ മനസ്സിന്‍റെ നന്മ കാരണമായിരിക്കാം തന്‍റെ ശരീരഭാഗങ്ങളും, കണ്ണും ദാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.