അധര വ്യായാമം നടത്തി രാജ്യത്തിന്‍റെ സമയം മെനക്കെടുത്തരുതെന്ന് രാഹുല്‍ഗാന്ധി

ചരക്ക് സേവന നികുതി പരിഷ്കരിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ഗബ്ബര്‍ സിംഗ് ടാക്സ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. അധര വ്യായാമം നടത്തി രാജ്യത്തിന്‍റെ സമയം മെനക്കെടുത്തരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

Updated: Nov 10, 2017, 06:06 PM IST
അധര വ്യായാമം നടത്തി രാജ്യത്തിന്‍റെ സമയം മെനക്കെടുത്തരുതെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി പരിഷ്കരിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ഗബ്ബര്‍ സിംഗ് ടാക്സ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. അധര വ്യായാമം നടത്തി രാജ്യത്തിന്‍റെ സമയം മെനക്കെടുത്തരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

രാജ്യത്തെ ചെറുകിട, ഇടത്തരം കച്ചവടക്കാരുടെ നടുവൊടിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും ചൂണ്ടിക്കാട്ടി. 

ചരക്ക് സേവന നികുതിയിലെ പാകപ്പിഴകള്‍ തിരുത്തി രാജ്യത്ത് 'ജെനുവിന്‍ സിമ്പിള്‍ ടാക്സ്' ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും രാഹുല്‍ പങ്കു വച്ചു. അധരവ്യായാമം നടത്തി രാജ്യത്തിന്‍റെ സമയം മെനക്കെടുത്താതെ സര്‍ക്കാരിന്‍റെ കാര്യപ്രാപ്തിയില്ലായ്മ സ്വയം അംഗീകരിച്ച്, ധാര്‍ഷ്ട്യം കളഞ്ഞ് ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.