ദുര്‍ഗാദേവിയ്ക്കെതിരെ മോശം പരാമര്‍ശം; ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ വിവാദത്തില്‍

ദുര്‍ഗാദേവിയെ മോശമായി പരാമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ഡല്‍ഹി സര്‍വകലാശാല അധ്യപകനെതിരെ പരാതി. സര്‍വകലാശാലയ്ക്ക് കീഴിലെ ധ്യാല്‍ സിങ് കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ കേദാര്‍ കുമാര്‍ മണ്ഡലിനെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

Last Updated : Sep 24, 2017, 03:07 PM IST
ദുര്‍ഗാദേവിയ്ക്കെതിരെ മോശം പരാമര്‍ശം; ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: ദുര്‍ഗാദേവിയെ മോശമായി പരാമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ഡല്‍ഹി സര്‍വകലാശാല അധ്യപകനെതിരെ പരാതി. സര്‍വകലാശാലയ്ക്ക് കീഴിലെ ധ്യാല്‍ സിങ് കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ കേദാര്‍ കുമാര്‍ മണ്ഡലിനെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

സപ്തംബര്‍ 22നാണ് കേദാര്‍ കുമാര്‍ മണ്ഡല്‍ വിവാദ പോസ്റ്റ് ഫേസ്ബുക്കില്‍ ഇടുന്നത്. 'ഇന്ത്യന്‍ പുരാണകഥകളിലെ ഏറ്റവും  കാമഭാവമുള്ള അഭിസാരികയാണ് ദുര്‍ഗ'യെന്നായിരുന്നു കേദാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

പോസ്റ്റിലെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് കേദാര്‍ കുമാര്‍ ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍ കേദാറിനെതിരെ അധ്യാപകരില്‍ ഒരു സംഘവും വിദ്യാര്‍ത്ഥി സംഘടനകളായ എബിവിപിയും, എന്‍.എസ്.യു.ഐയും രംഗത്തെത്തി. മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ   അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം സജീവമാണ്. 

ഭിന്നശേഷിക്കാരനായ കേദാര്‍ കുമാറിന്‍റെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപകരമായ നിരവധി കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Trending News