റിക്ടര്‍ സ്കെയില്‍ 5.5 തീവ്രതയില്‍ വടക്കുകിഴക്കന്‍ മേഖലകളില്‍ ഭൂചലനം

റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ മേഖലകളിലുമാണ് അനുഭവപ്പെട്ടത്.

Last Updated : Sep 12, 2018, 11:43 AM IST
റിക്ടര്‍ സ്കെയില്‍ 5.5 തീവ്രതയില്‍ വടക്കുകിഴക്കന്‍ മേഖലകളില്‍ ഭൂചലനം

പാട്ന/കൊല്‍ക്കത്ത: രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ഭൂചലനം.

റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ മേഖലകളിലുമാണ് അനുഭവപ്പെട്ടത്.

ബീഹാറില്‍ പാട്ന, കിസാന്‍ഗഞ്ച്, സഹെബ്ഗഞ്ച്, ഖജാരിയ, ഹസാരിബാഗ് മേഖലകളിലും പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്ത, 24 പരാഗനാസ് എന്നിവിടങ്ങളില്‍ തുടര്‍ ചലനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഹരിയാന, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും വ്യത്യസ്ത മേഖലകളില്‍ ഇന്ന് രാവിലെ 5.15ന്  ഭൂചലനം രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Trending News