ന്യൂഡൽഹി: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് ടിവി ചാനലിന് അഭിമുഖം നല്കിയതിന്റെ പേരിൽ നിയുക്ത കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്.
18നു വൈകുന്നേരം 5ന് ഹാജരായി വിശദീകരണം നല്കാനാണ് തെരഞ്ഞെടുപ്പു കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ പരാതിപ്രകാരമാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. രാഹുലുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരെയും കേസെടുക്കും.
തെരഞ്ഞെടുപ്പിനു 48 മണിക്കൂർ മുന്പ് മാധ്യമങ്ങൾക്ക് അഭിമുഖം നല്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കുണ്ട്. രാഹുലിന്റെ അഭിമുഖം ഗുജറാത്തി ചാനൽ പുറത്തുവിട്ടതോടെ മറ്റു ചാനലുകളും അത് ഏറ്റെടുത്തു. തുടർന്നാണു പരാതിയുമായി ബിജെപി രംഗത്തെത്തിയത്.
Election Commission asks Rahul Gandhi to reply by 5 pm on 18th December over his interview to TV Channels, says 'explain why action should not be taken against you for violating provisions of MCC, failing which Commission will decide matter without any further reference to you'
— ANI (@ANI) December 13, 2017