കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്

  

Updated: Jan 13, 2018, 12:46 PM IST
കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ മകന്‍ കാർത്തി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് വീണ്ടും എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ റെയ്ഡ്. ഐഎന്‍എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്. 

അതേസമയം പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ ഉടമസ്ഥതയിലായിരുന്ന ഐഎന്‍എക്സ് മീഡിയയിലെ ഓഡിറ്റര്‍ സുഹൃത്താണെന്നും കമ്പനിയിലെ മറ്റാരെയും പരിചയമില്ലെന്നും കാര്‍ത്തി ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. മുമ്പ് ചിദംബരത്തിന്‍റെയും കാര്‍ത്തിയുടെയും നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.