ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ഇന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും

ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ഇന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും വോട്ടെടു​പ്പെ​ന്നാ​ണ്​​ സൂ​ച​ന. വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​ക്കും ബിജെ​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ൻ ഒ​ത്താ​ശ​ ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്.

Last Updated : Oct 25, 2017, 09:34 AM IST
ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ഇന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ഇന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും വോട്ടെടു​പ്പെ​ന്നാ​ണ്​​ സൂ​ച​ന. വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​ക്കും ബിജെ​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ൻ ഒ​ത്താ​ശ​ ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്.

ക​ഴി​ഞ്ഞ​ത​വ​ണ ഗു​ജ​റാ​ത്തി​ലും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ഒ​രു​മി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ തീ​യ​തി മാ​ത്ര​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ഗു​ജ​റാ​ത്തി​ൽ ജൂ​ലൈ​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​ലാ​ണ്​ തീ​യ​തി പ്ര​ഖ്യാ​പ​നം നീ​ട്ടി​​യതെന്നാണ് ക​മ്മീഷന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​ത്​ മു​ഖ​വി​ല​​ക്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച കോ​ൺ​ഗ്ര​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ, ജ​ന​ഹി​തം എ​തി​രാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി സം​സ്​​ഥാ​ന​ത്ത്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ൻ ബി.​ജെ.​പി​ക്ക്​ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ്​ ക​മ്മീ​ഷ​ൻ ചെ​യ്​​​ത​തെ​ന്ന്​ ആ​രോ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച വി​വാ​ദം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ്​ തീ​യ​തി പ്ര​ഖ്യാ​പ​ന സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

Trending News