രാജസ്ഥാനിൽ സ്ത്രീ സാക്ഷരതാ പ്രശ്നങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു : ശശി തരൂർ

സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി സിനിമയുടെ റിലീസിനെതിരായ പ്രതിഷേധ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട്  കൊണ്ഗ്രസ്സ് നേതാവ് ശശി തരൂർ. സിനിമയുടെ റിലീസിനെതിരായ പ്രതിഷേധത്തെക്കാളുപരി രാജസ്ഥാനിൽ സ്ത്രീ സാക്ഷരതാ പ്രശ്നങ്ങൾ പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Updated: Nov 13, 2017, 07:54 PM IST
രാജസ്ഥാനിൽ സ്ത്രീ സാക്ഷരതാ പ്രശ്നങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു : ശശി തരൂർ

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി സിനിമയുടെ റിലീസിനെതിരായ പ്രതിഷേധ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട്  കൊണ്ഗ്രസ്സ് നേതാവ് ശശി തരൂർ. സിനിമയുടെ റിലീസിനെതിരായ പ്രതിഷേധത്തെക്കാളുപരി രാജസ്ഥാനിൽ സ്ത്രീ സാക്ഷരതാ പ്രശ്നങ്ങൾ പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും സാക്ഷരതാനിരക്ക് കുറഞ്ഞ സംസ്ഥാനമാണ് രാജസ്ഥാന്‍. ഇത് ചൂണ്ടിക്കാട്ടാനാണ് അദ്ദേഹം ശ്രമിച്ചത്. സ്ത്രീകള്‍ക്ക് 'തല മറയ്ക്കുക' എന്നതിനെക്കാളും ആവശ്യം അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പത്മാവതി വിവാദത്തിലൂടെ ഇന്നത്തെ രാജസ്ഥാനി സ്ത്രീകളുടെ അവസ്ഥയിലേയ്ക്ക് കണ്ണോടിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്,  അദ്ദേഹം ട്വിട്ടെരില്‍ കുറിച്ചു. 

അതേസമയം, രാജ്പുത് സമുദായം, വിശ്വഹിന്ദു പരിഷത്, ബജ്രംഗ ദള്‍, കര്‍ണി സേന തുടങ്ങിയ സംഘടനകള്‍ തങ്ങളുടെ പ്രധിക്ഷേധം തുടരുകയാണ്. റാണി പത്മാവതിയെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് അവരുടെ പരാതി. തങ്ങളുടെ സമുദായത്തെ അവഹേളിക്കുന്ന ഒന്നും അനുവദിക്കില്ല എന്നാണ് അവര്‍ പറയുന്നത്.  

ദീപിക പദുകോണ്‍,  ഷാഹിദ് കപൂര്‍, രൺവീർ സിംഗ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ വമ്പന്‍ ചിത്രം ഡിസംബര്‍ 1 ന് തിയെട്ടറുകളില്‍ എത്തും 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close